കണ്ണൂർ ശ്രീകണ്ഠാപുരത്ത് മയക്കുമരുന്ന് മാഫിയ സംഘത്തലവനെ 30 ഗ്രാം എംഡി.എം.എയുമായി വീണ്ടും പിടികൂടി

Police bravely surround house and arrest drug mafia leader in Srikanthapuram, Kannur
Police bravely surround house and arrest drug mafia leader in Srikanthapuram, Kannur

 കണ്ണൂർ ശ്രീകണ്ഠാപുരത്ത് മയക്കുമരുന്ന് മാഫിയ സംഘത്തലവനെ 30 ഗ്രാം എംഡി.എം.എയുമായി വീണ്ടും പിടികൂടി


കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയെ ശ്രീകണ്ഠാപുരം പൊലിസും ജില്ലാ റൂറൽ പൊലിസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫ് അംഗങ്ങളും 30 ഗ്രാം എം.ഡി എം.എ യുമായി വീണ്ടും പിടി കൂടി. ശ്രീകണ്ഠാപുരം അടുക്കത്തെ ചാപ്പയിൽ വരമ്പ് മുറിയൻഷബീറിനെ (42)യാണ്  നടത്തിയ അന്വേഷണത്തിൽ ശ്രീകണ്ഠാപുരം എസ് ഐ പി.പി പ്രകാശനും സംഘവും അറസ്റ്റു ചെയ്തത്. 

tRootC1469263">

ഇയാളുടെ അടുക്കത്തെ വീട്ടിൽ നിന്നും വെള്ളിയാഴ്ച്ച ഉച്ചയോടെ പിടികൂടിയത്. കഴിഞ്ഞയാഴ്ച്ച കണ്ണൂർ ടൗൺ പൊലിസ് എം.ഡി എം.എ യുമായിപിടികൂടിയ സാജുവെന്ന യുവാവ് മുഖേനയാണ് പൊലിസ് ഷബീറിലെത്തുന്നത്. സാജു വിൻ്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഷബീർ പണം സ്വീകരിച്ചിരുന്നത്. ഇതോടുകൂടിയാണ് സാജുവിനെ ശ്രീകണ്ഠാപുരം പൊലിസിന് കൈമാറി ഷബീറിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇയാളുടെ വീടിൻ്റെ വാതിലുകൾ ഓട്ടോ മറ്റിക്ക് നമ്പർ ലോക്കായിരുന്നു. ഈ നമ്പറുകൾ അറിയാമായിരുന്ന സാജുവിനെ കൊണ്ടാണ് പൊലിസ് തുറപ്പിച്ചത്.

 ഈ സമയം അവിടെയുണ്ടായിരുന്ന ഷബീറിൻ്റെ കിടപ്പുമുറിയിൽ നിന്നാണ് 30 ഗ്രാം ഒളിപ്പിച്ചു വെച്ച എം.ഡി.എം.എ പിടികൂടിയത്.
നേരത്തെയും  ഇയാളെ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് സ്വന്തം വീട്ടിൽ നിന്നും പൊലിസ് പിടികൂടിയിരുന്നു. അന്ന്
ഗേറ്റ് തുറക്കാത്തതിനാൽ വീടിൻ്റെ ഏഴടി യുള്ള മതിൽ ചാടി കടന്നാണ് പൊലിസ് സംഘം മുറ്റത്ത് കയറിയത്.

 ഇതോടെ പൊലിസിനെ കണ്ട ഷബീർ മുറിക്കക ത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു.. തുടർന്ന് തുറക്കാൻ തയ്യാറാകാത്തപ്പോൾ വാതിൽ ചവുട്ടി പൊളിക്കുമെന്ന് പൊലിസ് പറയുകയായിരുന്നു. ഇതോടെയാണ് ഇയാൾ തുറന്നത്. വീടിൻ്റെ മുറികളിൽ നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം.ഡി.എം.എയും 2500 പാക്കറ്റുകളും കണ്ടെത്തി. ലഹരി മരുന്നുകൾ കത്തിച്ചു ഉപയോഗിക്കുന്നതിനുള്ള ബർണറുകളും പിടിച്ചെടുത്തു ഇതിനിടെ ഷബീർ പൊലിസിനെ വെട്ടിച്ചു മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തി. മതിൽ ചാട്ടത്തിനിടെയുണ്ടായ വീഴ്ച്ചയിൽ തുടയെല്ലിന് പരുക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ മെഡി അൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ഈ കേസിൽ ജയിലിൽ നിന്നിറങ്ങിയതിനു ശേഷമാണ് ഇയാൾ വീണ്ടും മയക്കുമരുന്ന് വിൽപ്പന വീടു കേന്ദ്രികരിച്ചു തന്നെ സജീവമാക്കിയത്. പറശിനിക്കടവ് പീഡന കേസിലെ പ്രതിയായിരുന്നു ഷബീർ'ഏറെക്കാലം എർണാകുളം കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. തൃക്കാക്കരയിൽ നിന്ന് എം.ഡി എം.എ യുമായി പിടി കൂടിയതിന് ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്.

Tags