സ്വകാര്യ ബസ്സിലെ ഡ്രെെവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം : ഹെെക്കോടതി

Bus owners to go on strike over student fare hike
Bus owners to go on strike over student fare hike

കൊച്ചി: സ്വകാര്യ ബസ്സിലെ ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. ഹെെക്കോടതിയാണ് സ്വകാര്യ ബസുകളിലെ ഡ്രെെവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. പൊതുജന സുരക്ഷയെ കരുതിയാണ് നിബന്ധനകൾ കൊണ്ടുവന്നതെന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.

tRootC1469263">

സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ 2023-25 കാലഘട്ടത്തിൽ മാത്രം സംസ്ഥാനത്ത് ഉണ്ടായിയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജീവനക്കാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പെർമിറ്റ് ഉടമകൾക്കുണ്ട്. ജീവനക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നതും പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കേവലം നിയമങ്ങളിലെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടി ഇത്തരം കാര്യങ്ങൾ നടപ്പാക്കാതിരിക്കാനാവില്ല. എതിർപ്പുകളെ തുടർന്ന് പുതിയ നിബന്ധനകൾ നടപ്പാക്കുന്നത് സർക്കാർ നിർത്തിവച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാൻ ആവശ്യമായ സമയം ലഭ്യമായെന്നും നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി.

Tags