കണ്ണപുരത്ത് ബി.ജെ.പി പ്രവർത്തകർ പുന:സ്ഥാപിച്ചകൊടിമരം വീണ്ടും പൊലിസ് നീക്കം ചെയ്തു

Police again remove flagpole reinstalled by BJP workers in Kannapuram
Police again remove flagpole reinstalled by BJP workers in Kannapuram

കണ്ണൂർ: കണ്ണപുരത്ത് ബിജെപി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി ജെ പി  സ്ഥാപിച്ച കൊടിയും  കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക്  വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.

 ഈ കൊടിമരമാണ് ബുധനാഴ്ച വീണ്ടും പോലീസ് അഴിച്ച് മാറ്റിയത്. സി പി എം ന്റെയും മറ്റ് സംഘടനകളുടെയും കൊടിതോരണങ്ങളും , ബോർഡുകളും പോലീസ് നീക്കം ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ്ചെയ്യുന്നുണ്ട്.
എന്നാൽ പോലീസ് നിലപാട് ഏകപക്ഷിയമാണെന്നും പ്രദേശത്തെ സി പി എം കൊടിമരം മുറിച്ച് മാറ്റാൻ പോലീസ് തയ്യാറായിട്ടില്ലെന്നും ബി.ജെ.പി പ്രവർത്തകർ പറഞ്ഞു.പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്ത് വരികയാണ്'

Tags