റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്‌കില്‍ പൊലീസ് നടത്തിയ അതിക്രമം ; ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നതെന്ന് എ എ റഹീം
കൊച്ചി: റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്‌കില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം എംപി. നടപടി ശുദ്ധ അസംബന്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നതെന്നും ചോദിച്ചു. വി ഡി സതീശന് ഹിറ്റ്ര്‍ എന്ന ഓമനപ്പേരാണ് നല്ലതെന്നും സ്വതന്ത്ര ഇന്ത്യയില്‍ കേട്ട് കേള്‍വി ഇല്ലാത്ത നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ എ റഹീം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയുടെ കാലത്ത് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് അടിയന്തരാവസ്ഥ കാലത്തെ ഓര്‍മപ്പെടുത്തുന്നതാണെന്നും റഹീം പറഞ്ഞു. അസാധാരണമായ നടപടിയാണ് ഇത്. റിപ്പോര്‍ട്ടര്‍ ടി വി സംഘപരിവാറിനെതിരെയും വി ഡി സതീശനെതിരെയും വാര്‍ത്ത ചെയ്യുന്നു എന്നത് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുകയാണ്. അദ്ദേഹത്തിനെതിരായി ഒരു എഐ വീഡിയോ വന്നാല്‍ പോലും റിമൂവ് ചെയ്യുന്ന നിലയില്‍ അത് മാറിയിട്ടുണ്ടെന്നും റഹീം വിമര്‍ശിച്ചു.
.jpg)

