തിരുവനന്തപുരം ശംഖുമുഖത്ത് ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം

Clashes between police and SFI activists during DJ party in Shankhumukham, Thiruvananthapuram

 തിരുവനന്തപുരം: ശംഖുമുഖത്ത് ഡിജെ പാർട്ടിക്കിടെ സംഘർഷം. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തി. 12 മണിക്കും പാർട്ടി നിർത്താത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സ്‌റ്റേഷന്‍റെ മുന്നിലും സംഘർഷമുണ്ടായി. ലാത്തിചാർജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. 

tRootC1469263">

പിന്നാലെ ഇന്ന് എസ്എഫ്ഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തകർ വോളണ്ടിയർമാരായിരുന്നുവെന്നും പൊലീസ് പ്രകോപനം ഇല്ലാതെ ആക്രമിച്ചുവെന്നുമാണ് എസ്എഫ്ഐയുടെ വാദം. ആരും മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായും പ്രവർത്തകർ പറയുന്നു.

Tags