വിവാഹം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞപ്പോൾ ഭർത്താവിനെതിരെ പോക്സോ പരാതിയുമായി ഭാര്യ ; കുറ്റക്കാരനല്ലെന്ന് കോടതി

court

ഇടുക്കി: ആനവിലാസം സ്വദേശിയായ യുവാവിനെതിരെ ഭാര്യ നൽകിയ പോക്സോ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ട് കോടതി . കട്ടപ്പനയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് യുവതി പൊലീസിനെ സമീപിക്കുന്നത്. 

tRootC1469263">

ദമ്പതികൾക്ക് രണ്ട് വയസ്സുള്ള കുഞ്ഞുണ്ട്. പരാതിയുമായി പൊലീസിനെ സമീപിക്കുമ്പോൾ യുവതിക്ക് 22 വയസ്സായിരുന്നു. മാതാപിതാക്കളുടെ വീട്ടിൽ നിന്ന് ഇറങ്ങി പ്രതിയോടൊപ്പം താമസിക്കാൻ തുടങ്ങിയപ്പോൾ തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് യുവതി ആരോപിച്ചു. ശാരീരിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന് അവർ സമ്മതിച്ചെങ്കിലും, ആ സമയത്ത് താൻ പ്രായപൂർത്തിയാകാത്തതിനാൽ, പോക്സോ നിയമപ്രകാരം ഇത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ,

വിചാരണ വേളയിൽ, പ്രതിക്കൊപ്പം പോകുന്നതിന് രണ്ട് ദിവസം മുമ്പ് സ്ത്രീക്ക് 18 വയസ്സ് പൂർത്തിയായതായി കാണിക്കുന്ന ജനന രേഖകൾ പ്രതിഭാഗം ഹാജരാക്കി. ഉത്തമപാളയം മുനിസിപ്പാലിറ്റിയിലാണ് ജനനം രജിസ്റ്റർ ചെയ്തിരുന്നത്. ഡെപ്യൂട്ടി തഹസിൽദാരെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. പോക്സോ കേസ് ഫയൽ ചെയ്യുന്നതിന് ആറ് മാസം മുമ്പ്, പരാതിക്കാരിയും അമ്മാവനും അമ്മായിയും ചേർന്ന് ഭർത്താവിനെ ആക്രമിച്ച് നഗ്നനാക്കിയതായും ഇയാളുടെ അസ്ഥി ഒടിയാൻ കാരണമായതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആ സംഭവവുമായി ബന്ധപ്പെട്ട് ഉപ്പുതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

Tags