കണ്ണൂരിലെ പാലത്തായി പോക്സോ കേസ്; പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
കണ്ണൂർ: പാലത്തായി പോക്സോ കേസില്‍ ജാമ്യം ലഭിച്ച പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും.വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു.
വിചാരണക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ് എന്നാണ് വിവരം.കഴിഞ്ഞ വർഷം നവംബറിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഇരയായ കുട്ടിയുടെ മൊഴികളില്‍ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

.jpg)