തിരുവല്ലയിൽ പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

POCSO case accused escapes from police custody in Thiruvalla.2

പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ല. പമ്പാ ഷുഗർ ഫാക്ടറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തനം. ജയേഷന്റെ ഉൾവശത്തുള്ള മുറിയിലെ നിലത്ത് ഇരുമ്പ് വളയം കോൺക്രീറ്റ് ചെയ്ത് പിടിപ്പിച്ചിരിക്കുകയാണ്. ഈ വളയത്തിലാണ് കൈവലങ്ങുള്ള പ്രതികളെ സൂക്ഷിക്കുന്നത്.

 

 തിരുവല്ല : പോക്സോ കേസിൽ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയാണ് ഇന്നലെ ( വെള്ളിയാഴ്ച) രാത്രി 11 മണിയോടെ രക്ഷപ്പെട്ടത്. നിരണം ഇതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് 32 ആണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

POCSO case accused escapes from police custody in Thiruvalla.52

സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയുടെ നിരത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പു കുറ്റിയിൽ ആണ് പ്രതിയെ കൈവിലങ്ങ് വെച്ച് സൂക്ഷിച്ചിരുന്നത്. രാത്രി 11 മണിയോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിരങ്ങ് ഊരി പ്രതി പോലീസ് സ്റ്റേഷനിലെ മുൻ വാതിലിൽ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി ഇറങ്ങി ഓടുന്നത് കണ്ട പാറാവുകാരൻ ഉൾപ്പെടെയുള്ള പോലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും സ്റ്റേഷനിൽ നിന്നും തിരുവല്ല - കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേർന്ന് കാട്ടിലേക്ക് ചാടി രക്ഷപ്പെട്ടു. പോലീസുകാരും പിന്നാലെ ചാടിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ല. പമ്പാ ഷുഗർ ഫാക്ടറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തനം. ജയേഷന്റെ ഉൾവശത്തുള്ള മുറിയിലെ നിലത്ത് ഇരുമ്പ് വളയം കോൺക്രീറ്റ് ചെയ്ത് പിടിപ്പിച്ചിരിക്കുകയാണ്. ഈ വളയത്തിലാണ് കൈവലങ്ങുള്ള പ്രതികളെ സൂക്ഷിക്കുന്നത്.

Tags