വീട്ടിൽ പോയി ചോദിക്കൂ എന്ന് പറഞ്ഞവരോട്, വീട്ടിൽ പോയി ഇരിക്കൂ എന്ന് പറഞ്ഞ് ജനങ്ങൾ; പിണറായി വിജയനെ പരിഹസിച്ച് പി എം എ സലാം

People are telling those who said, "Go home and ask," to stay home; PMA salutes Pinarayi Vijayan mockingly

ധർമ്മടം നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പിണറായി വിജയൻ പിന്നിലായെന്ന റിപ്പോർട്ടുകൾ പുറത്ത്. അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴും ലീഡ് നഷ്ടപ്പെട്ട നിലയിലാണ് അദ്ദേഹം.

പിണറായി വിജയനെ പരിഹസിച്ച് പി എം എ സലാം രം​ഗത്തെത്തി . വീട്ടിൽ പോയി ചോദിക്കൂ എന്ന് പറഞ്ഞവരോട്,
വീട്ടിൽ പോയി ഇരിക്കൂ എന്ന് പറഞ്ഞ് ജനങ്ങൾ എന്നാണ് പരിഹാസം. ധർമ്മടത്ത് നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ പിണറായി വിജയൻ പിന്നിലാണ്. കഴിഞ്ഞ തവണ നാല് റൗണ്ട് കഴിഞ്ഞപ്പോൾ പിണറായിയുടെ ലീഡ് 10000 ആയിരിന്നു.

ധർമ്മടത്തിലെ വോട്ടെണ്ണൽ ഫലങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കുന്നുണ്ട്. തുടർ റൗണ്ടുകളിലെ പ്രവണതകൾ ഫലത്തെ നിർണായകമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.