നവകേരള സദസില്‍ ലീഗ് ഭാരവാഹികള്‍ പങ്കെടുത്തിട്ടില്ല ; പിഎംഎ സലാം
Nov 19, 2023, 14:45 IST

മലപ്പുറം: നവകേരള സദസിലെത്തിയ എന്‍.എ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കളായ പിഎംഎ സലാമും പികെ കുഞ്ഞാലിക്കുട്ടിയും. നവകേരള സദസില്‍ ലീഗ് ഭാരവാഹികള്‍ പങ്കെടുത്തിട്ടില്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു. എന്‍എ അബൂബക്കര്‍ നിലവില്‍ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭാരവാഹികള്‍ ആരെങ്കിലും പങ്കെടുത്തതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി ഉണ്ടാകും. കേരള ബാങ്ക് വിഷയത്തില്‍ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ല. ലീഗ് നിലപാട് നേരത്തെ പറഞ്ഞതാണ്. എന്നും പറയേണ്ട കാര്യമില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. നവകേരള സദസുമായി ലീഗ് സഹകരിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വളരെ വ്യക്തമായി യുഡിഎഫ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.