നേരത്തെ പ്രഖ്യാപിച്ച ബലിപെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹം ; പി.എം.എ. സലാം

PMA Salam
PMA Salam

കോഴിക്കോട്: നേരത്തെ പ്രഖ്യാപിച്ച ബലിപെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവർത്തി ദിവസമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലീഗ് ആവശ്യം.

tRootC1469263">

ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെരുന്നാൾ ശനിയാഴ്ചയാണെന്ന് പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാർഹമാണ്.

വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ ആറിന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിൻവലിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും പി.എം.എ. സലാം പറഞ്ഞു.

Tags