'പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്കുചാലില്‍': മന്ത്രി കെ എം ഷാജി

km shaji

ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല'

എം ശ്രീ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്ക് ചാലിലാണെന്നും അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും തന്റെ വകുപ്പായിരുന്നെങ്കില്‍ പിഎം ശ്രീ തടഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂരില്‍ യൂത്ത് ലീഗ് നടത്തിയ ഫ്രീഡം ടോക്ക് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'പിഎം ശ്രീയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയായ വിഷയം അറബിക്കടിലേക്ക് എറിയണം എന്ന് പറഞ്ഞതാണ്. എന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യമല്ലത്. എന്റെ രാഷ്ട്രീയമാണ് ഞാന്‍ പറഞ്ഞത്. മന്ത്രിയായി കഴിഞ്ഞാല്‍ ആ വകുപ്പിലെ കാര്യം മാത്രമേ പറയാവൂ എന്നില്ലല്ലോ? അധികാരം വന്നതിനാല്‍ അത് അറബിക്കടലിലല്ല, അതിനപ്പുറത്ത് ഒരു അഴുക്ക്ചാലുണ്ടെങ്കില്‍ വലിച്ചെറിയേണ്ടതാണ്. അക്കാര്യത്തില്‍ ഒരഭിപ്രായ വ്യത്യാസവുമില്ല. അഭിപ്രായം മാറ്റാനും പോകുന്നില്ല. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല' - എന്നാണ് കെ എം ഷാജി പറയുന്നത്.

Tags