പിഎം ശ്രീ പദ്ധതി: ആര്‍എസ്എസ് ഡീലിന് മുന്നില്‍ എസ്എഫ്‌ഐയുടേത് കുറ്റകരമായ മൗനമെന്ന് എംഎസ്എഫ്
Oct 24, 2025, 06:00 IST
അഴിമതിയില്‍ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാന്‍ കേരള ജനതയെ ഒറ്റുകയല്ലാതെ പിണറായി വിജയന് മറ്റുവഴികളില്ലെന്ന് പികെ നവാസ് പറഞ്ഞു
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെച്ചതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എംഎസ്എഫ്. പഞ്ചായത്ത്, കാമ്പസ് തലങ്ങളില്‍ പ്രതിഷേധ പ്രകടനത്തിനും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആഹ്വാനം ചെയ്തു.
അഴിമതിയില്‍ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാന്‍ കേരള ജനതയെ ഒറ്റുകയല്ലാതെ പിണറായി വിജയന് മറ്റുവഴികളില്ലെന്ന് പികെ നവാസ് പറഞ്ഞു. കുറ്റകരമായ മൗനമാണ് ഈ ആര്‍എസ്എസ് ഡീലിന് മുന്നില്‍ എസ്എഫ്‌ഐ ആചരിക്കുന്നത്. കേരള വിദ്യാര്‍ത്ഥി സമൂഹം എസ്എഫ്‌ഐ ക്ക് മാപ്പ് തരില്ലെന്നും നവാസ് പറഞ്ഞു.
tRootC1469263">.jpg)


