പിഎം ശ്രീ പദ്ധതി; നിലപാടില്‍ മാറ്റം വരുത്തി മന്ത്രി കെഎം ഷാജി,

PM Shri project; Minister KM Shaji changes stance,

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലപാട് മാറ്റി മന്ത്രി കെഎം ഷാജി. കരാര്‍ അറബിക്കടലില്‍ തള്ളുമെന്ന മുന്‍ പരാമശം പ്രസംഗത്തില്‍ പറഞ്ഞതാണെന്നും  അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണെന്നും കെഎം ഷാജി പറഞ്ഞു. പ്രസംഗത്തിലെ ചില വാചകങ്ങള്‍ എടുത്ത് വിവാദമേക്കണ്ടതില്ലെന്നും  സാമാന്യയുക്തിയുള്ളവര്‍ക്ക് മനസിലാകുമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

കരാര്‍ ഒപ്പിട്ട പദ്ധതി ഒരുമാസത്തിനകം റദ്ദ് ചെയ്ത് മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അതിന് സമയം അനുവദിക്കണം. വിഡി സതീശനായാലും പിണറായി വിജയനായാലും ഒപ്പിടുന്നത് അവരുടെ ഒപ്പല്ല. സംസ്ഥാനത്തിന്റെ ഒപ്പ് ആണ്. സംസ്ഥാനം ഒപ്പിട്ട കരാറില്‍ നിന്ന് വൈരാഗ്യബുദ്ധി കൊണ്ട് ഇറങ്ങിപ്പോരാന്‍ ആര്‍ക്കും പറ്റില്ലെന്ന് കെഎം ഷാജി പറഞ്ഞു. കേരളത്തിലെ പാഠ്യപദ്ധതികള്‍ക്ക് അനുസൃതമായി വരാവുന്നത് മാത്രമേ സിലബസില്‍ അംഗീകരിക്കുകയുള്ളു. അല്ലാത്തത് അംഗീകരിക്കില്ല. അത് കറക്ട് ചെയ്യാന്‍ സമയം ആവശ്യമുണ്ട്. പ്രസംഗത്തിനകത്ത് പറഞ്ഞ കാര്യമൊക്കെ വലിയ രാഷ്ട്രീയമായി ചൂണ്ടിക്കാട്ടുകയാണ് ചിലരെന്നും ഷാജി പറഞ്ഞു.

Tags