സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ ഡീൽ ഉണ്ടാക്കിയ പി.എം. ശ്രീ പദ്ധതി ചവറ്റുകൊട്ടയിൽ എറിയും : കെ.എം ഷാജി
മലപ്പുറം : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ എം ഷാജി. ഗാന്ധിജിയെയും നെഹ്റുവിനെയും താഴെയിറക്കുന്ന പാഠപുസ്തകങ്ങളിലേക്ക് അവർ കയറിവരും. സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ ഡീൽ ഉണ്ടാക്കിയ പി.എം. ശ്രീ പദ്ധതി ചവറ്റുകൊട്ടയിൽ എറിയുമെന്നും കെ.എം. ഷാജി പറഞ്ഞു.
‘നിങ്ങൾ എനിക്ക് വോട്ട് തന്നു ജയിപ്പിച്ചാൽ, ഈ സർക്കാർ അധികാരത്തിൽ വന്നാൽ, ഗാന്ധിജിയെ തള്ളിപ്പറയുകയും നെഹ്റുവിനെ താഴെയിറക്കുകയും ചെയ്യുന്ന ആ പാഠപുസ്തകങ്ങളിലേക്ക് നെഹ്റു കയറിവരും, ഗാന്ധിജി കയറി വരും. സി.പി.എമ്മുകാരാ, ആർ.എസ്.എസും നിങ്ങളും തമ്മിൽ ഡീൽ ഉണ്ടാക്കിയ പി.എം. ശ്രീ എന്ന പദ്ധതി വലിച്ചു ചവറ്റു കൊട്ടയിലേക്ക് ഞങ്ങൾ എറിയും. അങ്ങനെ ഒരു ആർ.എസ്.എസിന്റെ പാഠപുസ്തകം മലയാളി പഠിക്കണ്ട. അങ്ങനെ പഠിക്കണമെങ്കിൽ ഈ രാജ്യത്തിന്റെ ജനാധിപത്യം ഇല്ലാതെ ആവണം. നിങ്ങളുടെ മുമ്പിൽ വന്ന് ഞാൻ വോട്ട് ചോദിക്കുന്നത് ഈ വേങ്ങരയുടെ മാത്രം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയല്ല. അത് 25 ശതമാനം മാത്രമാണ്. അതിനപ്പുറം 75 ശതമാനവും ഈ രാജ്യത്തിനുവേണ്ടി സംസാരിക്കാനും പൊരുതാനുമുള്ള നിയമനിർമ്മാണ സഭയിലേക്കുള്ള വോട്ടാണ്’ -കെ.എം. ഷാജി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു.
.jpg)


