തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം: മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന കത്ത്

'Fasting is the secret to my health': Narendra Modi
മേയർ വി.വി രാജേഷ് തന്റെ ഫേസ്ബുക്കിലൂടെ ഈ കത്ത് പങ്കുവെച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി.വി രാജേഷിനെയും ഡെപ്യൂട്ടി മേയർ ആശാ നാഥിനെയും അഭിനന്ദിച്ച്‌ കത്തയച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.മേയർ വി.വി രാജേഷ് തന്റെ ഫേസ്ബുക്കിലൂടെ ഈ കത്ത് പങ്കുവെച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ പ്രകടനം കാഴ്ചവച്ച നമ്മുടെ പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൗണ്‍സിലർമാരെയും കാര്യകർത്താക്കളെയും അഭിനന്ദിക്കുന്നു: മോദി മേയർക്കയച്ച കത്തില്‍ പറയുന്നു.

തങ്ങളുടെ പാർട്ടിയോട് കാണിച്ച ഊഷ്മളതയ്ക്ക് ഈ നഗരത്തിലെ ജനങ്ങളോട് നന്ദി പറയുന്നെന്നും തിരുവനന്തപുരം നഗരത്തിന്റെ വികസനമെന്ന തങ്ങളുടെ കാഴ്ചപ്പാട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും മോദി കുറിച്ചു.

tRootC1469263">

മോദി നല്‍കിയ ഈ വാഗ്ദാനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളതെന്നും കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്‍കുന്ന സ്‌നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

Tags