സംസ്ഥാനത്തെ പ്ലസ് ടു സേ ഫലം പ്രസിദ്ധീകരിച്ചു
Jul 25, 2026, 11:45 IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം https://results.hse.kerala.gov.in/results/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.പരീക്ഷ ഫലം വൈകിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു. ജൂലൈ മൂന്നിനാണ് പരീക്ഷകൾ പൂർത്തിയായത്.
സെൻസസ് ഡ്യൂട്ടി കാരണം മൂല്യ നിർണയത്തിന് വേണ്ടത്ര അധ്യാപകരെ ലഭിച്ചില്ല എന്നാണ് ഫലം വൈകാൻ കാരണമായി സർക്കാർ പറഞ്ഞത്. സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലപ്രഖ്യാപനത്തിന് തടസമായെന്ന് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
.jpg)

