പ്ലസ് ടുകാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം
സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്.സിയുടെ 2026ലെ നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), നേവൽ അക്കാദമി (എൻ.എ) പരീക്ഷ വഴി പ്രതിരോധസേനാ വിഭാഗങ്ങളായ കര, നാവിക, വ്യോമസേനയിൽ എയർഫോഴ്സ് സർവിസിൽ ഓഫിസറാകാം. പരീക്ഷ ഏപ്രിൽ 12ന് ദേശീയതലത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 81 കേന്ദ്രങ്ങളിലായി നടത്തും. എൻ.ഡി.എയുടെ 157ാമതും നേവൽ അക്കാദമിയുടെ 119ാമതും കോഴ്സുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോഴ്സ് 2027 ജനുവരിയിൽ ആരംഭിക്കും. വിശദവിവരങ്ങൾ https://upsc.gov.in/ൽ ലഭിക്കും.
tRootC1469263">ഒഴിവുകൾ: ആകെ 394 (പുരുഷൻ-370, വനിതകൾ-24) ഓരോ സർവിസിലും ലഭ്യമായ ഒഴിവുകൾ-ആർമി 208 (198/10), നേവി 42 (37/5), വ്യോമസേന-ഫ്ലൈയിങ് 92 (90/2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ 18 (16/2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10(8/2), നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി സ്കീം)-24 (21/3).
യോഗ്യത: എൻ.ഡി.എ -ആർമി വിഭാഗത്തിലേക്ക് ഏതെങ്കിലും സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് / പ്ലസ് ടു /പരീക്ഷ പാസായിരിക്കണം.
വ്യോമ, നാവിക സേനകളിലേക്കും നാവിക അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു / തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. (യോഗ്യതാ പരീക്ഷയെഴുതാൻ പോകുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. 2026 ഡിസംബർ 10നകം യോഗ്യത, സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം), മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
.jpg)


