പ്ലസ്‌വൺ ; സ്‌പോർട്‌സ് ക്വാട്ടയിൽ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം ഇന്നുകൂടി

You can become AYUSH teachers; National Teachers Eligibility Test on July 17

ഹരിപ്പാട്: പ്ലസ്‌വൺ സ്‌പോർട്‌സ്‌ ക്വാട്ടയിൽ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം വ്യാഴാഴ്ച വൈകീട്ട് നാലിനു പൂർത്തിയാകും. മുഖ്യഘട്ടത്തിലെ അലോട്‌മെന്റിനു ശേഷം സ്‌പോർട്‌സ് ക്വാട്ടയിൽ 3,714 സീറ്റ് അവശേഷിച്ചിരുന്നു. എന്നാൽ, സപ്ലിമെന്ററി അലോട്‌മെന്റിലേക്കു പരിഗണിക്കാൻ 461 പേരാണ് അപേക്ഷിച്ചത്. ഇതിൽ 435 പേർ അലോട്‌മെന്റിൽ ഉൾപ്പെട്ടു.

tRootC1469263">

കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടകളിലെ സപ്ലിമെന്ററി അലോട്‌മെന്റിൽ ഉൾപ്പെട്ടവർക്ക് വെള്ളിയാഴ്ച വൈകീട്ടുവരെ സ്‌കൂളിൽ ചേരാം.ഇരുവിഭാഗങ്ങളിലും ബാക്കിവരുന്ന സീറ്റ് അതിനുശേഷം പൊതുമെറിറ്റിലേക്ക് മാറ്റും. സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം സ്‌പോർട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടകളിൽ മിച്ചമുള്ള സീറ്റ് മെറിറ്റിലെ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റിൽ ഉൾപ്പെടുത്തും.ഈ അലോട്‌മെന്റിനുള്ള സീറ്റൊഴിവ് ശനിയാഴ്ച ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 

Tags