പ്ലസ് വൺ പരീക്ഷാഫലം ഈ വെബ്സൈറ്റുകളിലൂടെ അറിയാം

KEEM exam results to be announced tomorrow

 തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പ്രഖ്യാപനം. വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റുകൾ: nammudekeralam.kerala.gov.in, www.re sults.hse.k erala.gov.in, www.p rd.kerala.gov.in, results.ke rala.gov.in,results.digilocker.gov.in, www.results.kit e.kerala.gov.in, examresu lts.kerala.gov.in മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala

ഫലം പരിശോധിക്കേണ്ട വിധം:

*ഔദ്യോഗിക ഫലപ്രഖ്യാപന വെബ്‌സൈറ്റായ results.hse.kerala.gov.in സന്ദർശിക്കുക.
*ഹോം പേജിലെ ‘Kerala Plus One Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
*വിദ്യാർഥിയുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി സബ്മിറ്റ് ചെയ്യുക.
*സ്ക്രീനിൽ തെളിയുന്ന ഫലം ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

പരീക്ഷാ ഫലം ജൂൺ 10ന്‌ പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പിന്നീട് ഇത് ജൂലൈ 15ലേക്ക് നീട്ടിയിരുന്നു. വീണ്ടും മാറ്റംവരുത്തിയാണ് ജൂലൈ 17ന് തീരുമാനിച്ചത്. പശ്‌ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന്‌ മാറ്റിവെച്ച ഗൾഫ്‌ കേന്ദ്രങ്ങളിലെ ഒന്നാംവർഷ പരീക്ഷകൾ നടത്തിയ ശേഷം ഈ വിദ്യാർഥികളുടെ ഫലവും കൂടി ചേർത്ത്‌ പ്രസിദ്ധീകരിക്കുന്നതിനാലാണ്‌ ഫലം വൈകിയത്.

മാർച്ച് അഞ്ചു മുതൽ 27 വരെ നടന്ന പരീക്ഷയിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി ആകെ നാല് ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതി. തിയറി പരീക്ഷക്ക് 80 മാർക്കും ഇന്റേണൽ അസസ്‌മെന്റ്/പ്രാക്ടിക്കൽ പരീക്ഷക്ക് 20 മാർക്കും ഉൾപ്പെടെയാണ് മൂല്യനിർണയം.

കഴിഞ്ഞ വർഷം ജൂൺ രണ്ടിന് പ്ലസ് വൺ ഫലം പ്രസിദ്ധീകരിച്ചിരുന്നു. 2025 മാർച്ച് ആറ് മുതൽ മാർച്ച് 29 വരെയായിരുന്നു അന്ന് പരീക്ഷ സമയക്രമം. റെഗുലർ വിദ്യാർഥികളിൽ 62.28 ശതമാനം പേർ വിജയിച്ചു.

Tags