പ്ലസ്​ വൺ പ്രവേശനം: സം​​സ്ഥാ​​ന​​ത്ത്​ 352 താൽക്കാലിക ബാച്ചുകൾ തുടരും

class

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത്​ പ്ല​​സ്​ വ​​ൺ സീ​​റ്റ്​ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 352 താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ളും തു​ട​രും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മാ​തൃ​ക​യി​ൽ സ​ർ​ക്കാ​ർ/ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ അ​നു​വ​ദി​ച്ച 30/20 ശ​ത​മാ​നം ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന​വും ഈ ​വ​ർ​ഷം തു​ട​രും. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ബാ​ച്ചു​ക​ൾ തു​ട​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഫ​​യ​​ൽ ഫെ​​ബ്രു​​വ​​രി ആ​​ദ്യം​ത​​ന്നെ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ സ​​മ​​ർ​​പ്പി​​ച്ചെ​​ങ്കി​​ലും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നി​ല്ല. ബാ​ച്ചു​ക​ളും സീ​റ്റ്​ വ​ർ​ധ​ന​വും അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന്​ ഏ​പ്രി​ൽ 28ന്​ ‘​മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ പു​തി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മു​ൻ സ​ർ​ക്കാ​ർ.

സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ത്ത​ര​വാ​യി ഇ​റ​ങ്ങി​യാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ വ​ർ​ധി​പ്പി​ക്കു​ന്ന സീ​റ്റു​ക​ളി​ലേ​ക്കും താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളി​ലേ​ക്കും അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ട​ക്കും. 352 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളി​ൽ 38 എ​ണ്ണം ഷി​ഫ്​​റ്റ്​ ചെ​യ്ത​താ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന 314 ബാ​ച്ചു​ക​ൾ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ രൂ​ക്ഷ​മാ​യ സീ​റ്റു​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ച​വ​യാ​ണ്. ഇ​വ ഓ​രോ വ​ർ​ഷ​വും പ്ര​ത്യേ​കം ഉ​ത്ത​ര​വി​റ​ക്കി തു​ട​രു​ന്ന​താ​ണ്.

ഈ 352 ​​ബാ​​ച്ചു​​ക​​ളി​​ൽ 235ഉം ​​മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലാ​​ണ്. കാ​​സ​​ർ​​കോ​ട്ട്​ 34 ബാ​​ച്ചു​​ക​​ളും കോ​​ഴി​​ക്കോ​ട്ട്​ 31 ബാ​​ച്ചു​​ക​​ളു​​മാ​​ണു​​ള്ള​​ത്. ക​​ണ്ണൂ​​ർ 19, പാ​​ല​​ക്കാ​​ട്​ 18, വ​​യ​​നാ​​ട്​ ഒ​​മ്പ​​ത്, തൃ​​ശൂ​​ർ അ​​ഞ്ച്, കൊ​​ല്ലം ഒ​​ന്ന്​ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്​ മ​റ്റു​ ജി​​ല്ല​​ക​​ളി​​ലെ താ​​ൽ​​ക്കാ​​ലി​​ക ബാ​​ച്ചു​​ക​​ൾ.

പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം മേ​യ്​ 25ന്​ ​തു​ട​ങ്ങാ​നാ​ണ്​ ധാ​ര​ണ. ഇ​തി​നു​മു​മ്പ് ബാ​ച്ചു​ക​ളു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യേ​ക്കും. സീ​റ്റ്, ബാ​ച്ച്​ വ​ർ​ധ​ന​യി​ല്ലാ​തെ സം​സ്ഥാ​ന​ത്താ​കെ 3,61,044 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 1,41,200 സീ​റ്റു​ക​ൾ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും 1,65,150 സീ​റ്റു​ക​ൾ എ​യ്​​ഡ​ഡി​ലും 53,265 എ​ണ്ണം അ​ൺ​എ​യ്​​ഡ​ഡി​ലു​​മാ​ണ്. മോ​ഡ​ൽ സ്കൂ​ളു​ക​ളി​ൽ 1,429 സീ​റ്റു​ക​ളു​മു​ണ്ട്.

Tags