പ്ലസ്‌വൺ പ്രവേശനം: രണ്ടാം അലോട്‌മെന്റ് പൂർത്തിയായപ്പോൾ ഇഡബ്ല്യുഎസിൽ 60 ശതമാനം സീറ്റൊഴിവ്

Plus One admission; Corrections allowed till Wednesday
Plus One admission; Corrections allowed till Wednesday


തൃശ്ശൂർ: പ്ലസ്‌വൺ പ്രവേശനം രണ്ടാം അലോട്‌മെന്റ് പൂർത്തിയായപ്പോൾ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കുള്ള സംവരണസീറ്റുകളിൽ 60 ശതമാനത്തിലേറെയും ഒഴിവ്. ആകെയുള്ള 19,798 സീറ്റിൽ 11,889 എണ്ണം ബാക്കി.സംവരണാനുസൃതം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലോ ഒബിസിയിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നതുമായ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ 10 ശതമാനം സംവരണത്തിലാണ് ഇത്രയേറെ ഒഴിവ്. അപേക്ഷയ്ക്കൊപ്പം നൽകേണ്ട വരുമാന-സ്വത്ത് വിവര സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സങ്കീർണതയും സംവരണത്തെക്കുറിച്ച് അറിയാത്തതുമാണ് വലിയതോതിലുള്ള സീറ്റൊഴിവിന് കാരണം.

tRootC1469263">

ആദ്യ അലോട്‌മെന്റ് കഴിഞ്ഞപ്പോൾ 9104 പേർക്ക് ഇഡബ്യുഎസ് സംവരണത്തിൽ പ്രവേശനം ലഭിച്ചു. 10,694 സീറ്റ് ബാക്കിയായി. രണ്ടാം അലോട്‌മെന്റ് കഴിഞ്ഞപ്പോൾ ഒഴിഞ്ഞസീറ്റുകളുടെ എണ്ണം 11,889 ആയി ഉയർന്നു. മൂന്നാം അലോട്‌മെന്റ് കഴിഞ്ഞ് അവസാനഘട്ടത്തിലാണ് ഒഴിവുള്ള ഈ സംവരണസീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റുക.

ഫലത്തിൽ ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾക്ക് സംവരണം പ്രയോജനപ്പെടാത്ത സ്ഥിതിയാകും. ഇഡബ്ല്യുഎസ് സംവരണത്തെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കണമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

Tags