പ്ലീഡര്‍ നിയമനം: പ്രതിപക്ഷത്തിരുന്നപ്പോള്‍ ചാവേറുകള്‍ ആയവരെ ഭരണം കിട്ടിയപ്പോള്‍ പുറത്ത് നിര്‍ത്തി: ലോയേഴ്സ് കോണ്‍ഗ്രസ്

high court

സര്‍ക്കാരിന്റെ ഈ നടപടി വേദനിപ്പിക്കുന്നുവെന്നും ലോയേഴ്സ് കോണ്‍ഗ്രസ് പറഞ്ഞു

ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ നിയമത്തില്‍ നിലപാട് കടുപ്പിച്ച് ലോയേഴ്സ് കോണ്‍ഗ്രസ്. വഴിവിട്ട നിയമനത്തില്‍ അന്വേഷണം വേണമെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ചാവേറുകള്‍ ആയവരെ ഭരണം കിട്ടിയപ്പോള്‍ പുറത്ത് നിര്‍ത്തിയെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.


സര്‍ക്കാരിന്റെ ഈ നടപടി വേദനിപ്പിക്കുന്നുവെന്നും ലോയേഴ്സ് കോണ്‍ഗ്രസ് പറഞ്ഞു. പ്രമേയം പുറത്തിറക്കിയാണ് ലോയേഴ്സ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. സിപിഐഎം, സിപിഐ, ബിജെപി വിധേയത്വം ഉള്ളവരെ നിയമിച്ചതില്‍ പ്രതിഷേധച്ചാണ് ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇത്തരം നിയമനങ്ങള്‍ പുനഃപരിശോധിക്കണം എന്ന് ലോയേഴ്സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കടുത്ത എതിര്‍പ്പുമായി ലോയേഴ്സ് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. എല്ലാ പ്ലീഡര്‍ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിയമനം നേടിയ പ്ലീഡര്‍മാരെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തിയെന്നും ഇതില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് നല്‍കുമെന്നും ലോയേഴ്‌സ് കോണ്‍?ഗ്രസ് വ്യക്തമാക്കിയിരുന്നു.

Tags