ആയുർവേദ മേഖല ശക്തിപ്പെടുത്താൻ പദ്ധതികൾ നടപ്പാക്കി: മന്ത്രി എ.കെ ശശീന്ദ്രൻ

AK Saseendran


കണ്ണൂർ : ആയുർവേദ മേഖലയെ നിലനിർത്തി ശക്തിപെടുത്താനവശ്യമായ വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ആയുർവേദ ആചാര്യൻ ഇടൂഴി വൈദ്യർ ഡോ. ഐ ഭവദാസൻ നമ്പൂതിരിയുടെ ശതാഭിഷേകവും ആദരസമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സമ്മേളനത്തിൽ മുഖ്യാതിഥിയാകുകയായിരുന്നു അദ്ദേഹം.

tRootC1469263">

 ആ‍യുർവേദ മേഖല നാടിന്റെ ചികിത്സാ സമ്പ്രദായങ്ങളെ കാത്ത് സൂക്ഷിച്ച് വിനോദ സഞ്ചാരമേഖലയിലടക്കം വൻ വളർച്ചയാണ് ഉണ്ടായത്. ആയുർവേദ ചികിത്സക്ക് എത്തുന്നവരുടെ എണ്ണം അത്ഭുതകരമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. 

സഹപാഠിയും ആത്മ മിത്രവുമായ ഡോ. ഐ ഭവദാസൻ തന്നേക്കാൾ പ്രശസ്തനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.എച്ച് സുബഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി.കെ കൃഷ്‌ണദാസ്, കാസിം ഇരിക്കൂർ, എൻ. അനിൽ കുമാർ, കെ.എൻ ജയരാജൻ സംസാരിച്ചു.

Tags