ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.
തിരുവനന്തരപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 15 പിഎസ്‌സി അംഗങ്ങള്‍ക്കാണ് എസ്‌ഐടി നോട്ടീസ് നല്‍കിയത്.
രണ്ടാം ഘട്ടത്തില്‍ ചെയര്‍മാനെയും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം.ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടിയുടെ നോട്ടീസ് അംഗങ്ങള്‍ തള്ളിയത്. ചോദ്യം ചെയ്യല്‍ പിഎസ്‌സി ആസ്ഥാനത്തേക്ക് മാറ്റണമെന്നാണ് അംഗങ്ങളുടെ നിലപാട്.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്കാണ് വീഴച സംഭവിച്ചത്.
സതീഷ് സർവ്വീസിൽ നിന്നും ഒന്നര വർഷം മുമ്പ് വിരമിച്ചു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകി.
പിഎസ്‌സി നടത്തിയ പരീക്ഷകളിലും അഭിമുഖങ്ങളിലും ഉള്‍പ്പടെ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒന്നായിരുന്നു ആസൂത്രബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയില്‍ മൂല്യനിര്‍ണയത്തില്‍ സംഭവിച്ച പിഴവ്.
.jpg)

