ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; പി.എസ്‌.സിയും സർക്കാരും 'ഭായ് ഭായ്' കളിക്കരുതെന്ന് കോടതി

Planning Board exam irregularities: High Court strongly criticizes government; Court says PSC and government should not play 'Bhai Bhai'

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി.എസ്‌.സി. നൽകിയ ഹർജി പരിഗണിക്കവേ സർക്കാരിനും പി.എസ്‌.സിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് സർക്കാരിനോട് ചോദിച്ച കോടതി, പി.എസ്‌.സിയും സർക്കാരും തമ്മിൽ 'ഭായ് ഭായ്' കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വ്യക്തമാക്കി.

അന്വേഷണത്തോട് പി.എസ്‌.സി. സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു. അതേസമയം, ചട്ടങ്ങൾ പാലിച്ചല്ല ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നാണ് പി.എസ്‌.സിയുടെ വാദം.

Tags