നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്നുപറന്നു; വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു വീണു
Updated: May 22, 2026, 14:33 IST
വിമാനം വളരെ താഴ്ന്ന നിലയില്‍ വീടിനു മുകളിലൂടെ കടന്നുപോയതോടെ മേല്‍ക്കൂരയിലുണ്ടായിരുന്ന നൂറ്റിയിരുപതോളം ഓടുകള്‍ ഒന്നിനുപുറകെ ഒന്നായി താഴേക്ക് പറന്നുപോവുകയും തകർന്നു വീഴുകയുമായിരുന്നുവെന്ന് വീട്ടുകാർ വ്യക്തമാക്കി.
കൊച്ചി : രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനായി എത്തിയ വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് പെരുമ്പാവൂരില്‍ വീടിന്റെ മേല്‍ക്കൂര തകർന്നു.പെരുമ്പാവൂർ ഒക്കല്‍ നമ്പിള്ളി കവല സ്വദേശിയായ മാണിക്കത്താൻ എം.വി. ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
വിമാനം വളരെ താഴ്ന്ന നിലയില്‍ വീടിനു മുകളിലൂടെ കടന്നുപോയതോടെ മേല്‍ക്കൂരയിലുണ്ടായിരുന്ന നൂറ്റിയിരുപതോളം ഓടുകള്‍ ഒന്നിനുപുറകെ ഒന്നായി താഴേക്ക് പറന്നുപോവുകയും തകർന്നു വീഴുകയുമായിരുന്നുവെന്ന് വീട്ടുകാർ വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്ന വിമാനങ്ങള്‍ ഈ വ്യോമമേഖലയിലൂടെ പതിവിലും വിപരീതമായി താഴ്ന്നുപറന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നുണ്ട്.
.jpg)