സ്‌കൈ ഡൈവിംഗ് സംഘവുമായി പുറപ്പെട്ട വിമാനം തകര്‍ന്നു അഗ്നിഗോളമായി ; 12 പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ മിസോറിയിലെ ബട്‌ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തിന് സമീപമാണ് വലിയ അപകടമുണ്ടായത്.
ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റണ്‍വേയ്ക്ക് സമീപം ഇടിച്ചിറങ്ങി അഗ്‌നിഗോളമായി വിമാനം. പൈലറ്റ് അടക്കം 12 പേര്‍ കൊല്ലപ്പെട്ടു. സ്‌കൈ ഡൈവിംഗ് സംഘവുമായി പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കയിലെ മിസോറിയിലെ ബട്‌ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തിന് സമീപമാണ് വലിയ അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 11.35 ഓടെയാണ് വിമാനം സ്‌കൈ ഡൈവിംഗ് സംഘവുമായി ടേക്ക് ഓഫ് ചെയ്തത്. എന്ന് ടേക്ക് ഓഫിന് പിന്നാലെ ആവശ്യമായ ഉയരത്തിലേക്ക് എത്താന്‍ സ്‌കൈഡൈവ് കാന്‍സസ് സിറ്റി എന്ന സ്വകാര്യ കമ്പനിയുടെ സിംഗിള്‍ എഞ്ചിന്‍ ടര്‍ബോപ്രോപ്പ് വിമാനത്തിന് സാധിക്കാതെ വരികയായിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും മാരകമായ സ്‌കൈഡൈവിംഗ് വിമാനാപകടങ്ങളില്‍ ഒന്നാണിത്. കാന്‍സസ് സിറ്റിക്ക് സമീപമുള്ള ബട്ലര്‍ നഗരത്തില്‍ രാവിലെ 11:30 ഓടെയാണ് സംഭവം നടന്നത്. റണ്‍വേയില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വിമാനം പെട്ടെന്ന് ഇടത്തോട്ട് തിരിഞ്ഞ് റണ്‍വേയില്‍ നിന്ന് ഏകദേശം 300 യാര്‍ഡ് അകലെയുള്ള പുല്‍മേട്ടിലേക്ക് മൂക്കുകുത്തി വീഴുകയായിരുന്നുവെന്നും വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നത്.
വിമാനം നിലംപതിച്ചയുടന്‍ തന്നെ അതിശക്തമായ തീപിടുത്തമുണ്ടാവുകയും അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി കത്തിയമരുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിന്‍ പെട്ടെന്ന് കേടായതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എഞ്ചിന്റെ കരുത്ത് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റ് വിമാനം തൊട്ടടുത്തുള്ള ഹൈവേയില്‍ ഇറക്കാന്‍ ശ്രമിച്ചതാണെന്നും എന്നാല്‍ നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നുവെന്നും വിമാനത്താവള മാനേജര്‍ ഡെന്നിസ് ജേക്കബ്‌സ് വിശദമാക്കുന്നത്. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ പലരും വിമാനം തകര്‍ന്നുവീഴുന്ന ദാരുണമായ കാഴ്ചയ്ക്ക് സാക്ഷികളാവേണ്ടിയും വന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ല. തകര്‍ന്നുവീഴുന്നതിന് മുന്‍പ് ആരെങ്കിലും വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയിട്ടുണ്ടോ എന്നറിയാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചും കാല്‍നടയായും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മരണപ്പെട്ടവരില്‍ ഒന്‍പത് പേര്‍ പരിചയസമ്പന്നരായ സ്‌കൈഡൈവര്‍മാരും രണ്ട് പേര്‍ ആദ്യമായി പരീക്ഷണ സ്‌കൈഡൈവിംഗിന് എത്തിയവരുമായിരുന്നു.
അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

