തനിക്കെതിരെയുള്ള വ്യാജ വാർത്ത: നിയമ നടപടിയുമായി മുൻപോട്ടു പോകുമെന്ന് പി.കെ ശ്രീമതി
Jul 24, 2026, 16:17 IST
കണ്ണൂർ: തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പികെ ശ്രീമതി . കണ്ണൂരിൽ ഈ കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി കെ ശ്രീമതി.മുൻപില്ലാത്ത വിധമുള്ള ദുരാരോപണമാണ് നേരിട്ടതെന്നും സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് ശ്രീമതി പറഞ്ഞു.
വളരെ മോശമായ രീതിയിലാണ് വാർത്ത നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.ജനം ടി വിയാണ് തുടങ്ങി വച്ചത്. മാനസികമായി വലിയ പ്രയാസത്തിലായെന്നും വാർത്ത നൽകിയവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും പി.കെ ശ്രീമതിപറഞ്ഞു. തനിക്കെതിരെയുള്ള അധിക്ഷേപംമാപ്പ് പറഞ്ഞാൽ തീരില്ലെന്നും പി.കെശ്രീമതി വ്യക്തമാക്കി.
.jpg)

