'പി കെ ശ്യാമള ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലാത്ത നേതാവ്, തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം' ; വിമർശനവുമായി ഏരിയാ കമ്മിറ്റി

Shyamala is in Taliparambil..! Official announcement on the 8th

എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാർക്കും എന്നും കമ്മിറ്റി വിമർശിച്ചു. അവരുടെ ഇടപെടൽ വോട്ട് കൂട്ടാനല്ല സഹായിച്ചതെന്നും ഏരിയാ കമ്മിറ്റി വിലയിരുത്തി.

 കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി. പി കെ ശ്യാമള ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലാത്ത നേതാവാണെന്നും തോൽവി മുൻകൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാർത്ഥിയെ മാറ്റിയില്ലെന്നുമാണ് ഏരിയാ കമ്മിറ്റി വിമർശിക്കുന്നത്. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാർക്കും എന്നും കമ്മിറ്റി വിമർശിച്ചു. അവരുടെ ഇടപെടൽ വോട്ട് കൂട്ടാനല്ല സഹായിച്ചതെന്നും ഏരിയാ കമ്മിറ്റി വിലയിരുത്തി.

Taliparamba LDF candidate PK Shyamala Teacher's public tour; Extensive program in the constituency today

ഹാപ്പിനെസ് ഫെസ്റ്റിവൽ സംഘാടനത്തിൽ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടായെന്നും തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാകേഷിനും വിമർശനമുണ്ടായി. ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്ത ആൾ ജില്ലാ സെക്രട്ടറി ആയതാണ് ജില്ലയിലെ പാർട്ടിയുടെ പരാജയത്തിന് കാരണമായതെന്നാണ് ഏരിയാ കമ്മിറ്റി നിരീക്ഷിച്ചത്.

Minority communalism is rampant in the state in the assembly elections; CPM Kannur district secretary KK Ragesh makes a controversial statement

വോട്ടെടുപ്പ് കഴിഞ്ഞ ഉടൻതന്നെ തോൽക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് മുമ്പ് തന്നെ തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു. പാർട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാർഥിയാക്കിയെന്ന് ശ്യാമള പറഞ്ഞതായും എം വി ഗോവിന്ദൻ വെളിപ്പെടുത്തിയിരുന്നു. തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി കെ ഗോവിന്ദനോടാണ് പി കെ ശ്യാമള ടീച്ചർ പരാജയപ്പെട്ടത്. ടി കെ ഗോവിന്ദൻ 12,551 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ പി കെ ശ്യാമളയ്ക്ക് 78,788 വോട്ടാണ് ലഭിച്ചത്. 91,339 വോട്ട് ടി കെ ഗോവിന്ദന് ലഭിച്ചു.

Tags