വോട്ടെടുപ്പിന് മുമ്പ് തന്നെ തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നിട്ടും പറ്റിച്ച് സ്ഥാനാർഥിയാക്കിയെന്ന് ശ്യാമള പറഞ്ഞു ; മനസ്സ് തുറന്ന് എം വി ഗോവിന്ദൻ

Shyamala said that the party tricked her into making her a candidate even though she knew she would lose before the vote; MV Govindan opens up

 തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ ഉടൻതന്നെ തോൽക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ മനസ്സ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വോട്ടെടുപ്പിന് മുമ്പ് തന്നെ തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു. പാർട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാർഥിയാക്കിയെന്ന് ശ്യാമള പറഞ്ഞതായും എം വി ഗോവിന്ദൻ വെളിപ്പെടുത്തി. തന്റെ വാർത്താസമ്മേളനത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും സിപിഐഎഎം സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചു. തോറ്റത് താനല്ല, പാർട്ടിയാണ് എന്ന് പി കെ ശ്യാമളയും ഇന്ന് ദില്ലിയിൽ പ്രതികരിച്ചു. 

'ചിലർ ചിരിച്ച് വാർത്താസമ്മേളനം നടത്തണം എന്ന് പറയും. ചിലർ പറയും ഗൗരവത്തിലാണ് വാർത്താസമ്മേളനം നടത്തേണ്ടതെന്ന്. അതിന്റെ കൺഫ്യൂഷൻ എനിക്കുണ്ടായിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് തിരിച്ചു ചോദ്യം ചോദിക്കുന്ന പരിപാടി ഞാൻ ഒഴിവാക്കുകയാണ്. അത് വാർത്താസമ്മേളനത്തിന്റെ പ്രധാനപ്പെട്ട പ്രശ്നമാണെന്ന് തിരിച്ചറിയുന്നു.

വാർത്താസമ്മേളനം നടത്തിയതിനുശേഷം പിന്നീട് ഞാനത് കാണാറില്ല. അത് കാണണമെന്ന് കുടുംബത്തിൽ നിന്ന് തന്നെ എന്നോട് ആവശ്യപ്പെട്ടു. മാറ്റം വരുത്തേണ്ടത് എന്തെങ്കിലുമുണ്ടെങ്കിൽ മറ്റം വരുത്താൻ വേണ്ടിയാണ് കാണണമെന്ന് അവർ പറഞ്ഞത്', എം വി ഗോവിന്ദൻ പറഞ്ഞു. വലിയ വിമർശനങ്ങൾക്കിടയാണ് എം വി ഗോവിന്ദൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് മുന്നിൽ മനസ്സ് തുറന്നത് എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കുമെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.

Tags