പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു
Updated: Feb 19, 2026, 13:27 IST
ശശിയുമായി പാർട്ടിക്കു പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടാണു ബ്രാഞ്ചിൽ തുടരുന്നതെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു
തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും.
tRootC1469263">പി.കെ.ശശി യുഡിഎഫിലേക്കു ചേക്കേറുമെന്നും ഒറ്റപ്പാലത്തു യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹമുള്ള സാഹചര്യത്തിൽ ജാഥയിലെ അസാന്നിധ്യം ചർച്ചയായി. ശശിയുമായി പാർട്ടിക്കു പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടാണു ബ്രാഞ്ചിൽ തുടരുന്നതെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു
.jpg)


