ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ജയിൽ വകുപ്പിന് വീഴ്ച്ചയില്ല: പി. ജയരാജൻ

P jayarajan

കണ്ണൂർ : സൗമ്യ വധക്കേസിലെ പ്രതിഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ ജയിൽ വകുപ്പിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ജയിൽ ഉപദേശക സമിതി അംഗം പി.ജയരാജൻ. കണ്ണൂരിൽ മാധ്യമ മപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിൽ വകുപ്പിന് ഈ കാര്യത്തിൽ വീഴ്ച്ച സംഭവിച്ചിട്ടില്ല.കണ്ണൂർ സെൻട്രൽ ജയിലിൽ തടവുപുള്ളികളുടെ എണ്ണം കൂടുതലാണ് എന്നാൽ ഗുരുതരമായ വീഴ്ച്ചയിൽ
കർശന നടപടിയെടുക്കുമെന്നതിൻ്റെ ഉദാഹരണമാണ് ജീവനക്കാരുടെ സസ്പെഷൻ വീഴ്ച്ച ജയിൽ വകുപിൻ്റെതല്ല ജയിൽ ജീവനക്കാരുടെ മാത്രമാണെന്ന് പി. ജയരാജൻ പറഞ്ഞു.

Tags