കോൺഗ്രസ് നേതാവ് പി ജെ കുര്യന് എതിരെ സ്വന്തം നാടായ തിരുവല്ല നഗരത്തിൽ പോസ്റ്ററുകൾ

Posters against Congress leader PJ Kurien in his hometown Thiruvalla city

 തിരുവല്ല : തലമുതിർന്ന കോൺഗ്രസ് നേതാവായ പ്രൊഫസർ പി ജെ കുര്യന് എതിരെ സ്വന്തം നാടായ തിരുവല്ല നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് സമീപത്ത് അടക്കം ആണ് വ്യാഴാഴ്ച രാവിലെയോടെ സേവ് യുഡിഎഫ് എന്ന പേരിൽ പോസ്റ്ററുകൾ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനെ തകർത്ത കടൽ കിഴവൻ പി ജെ കുര്യൻറെ വാർദ്ധക്യകാല വ്യാമോഹങ്ങൾക്ക് യുഡിഎഫ് കൂട്ടുനിൽക്കരുത് എന്നതാണ് പോസ്റ്ററിലെ വാചകങ്ങൾ. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പതിച്ച എല്ലാ പോസ്റ്റുകളിലും ഇതേ വരികൾ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

tRootC1469263">

Posters against Congress leader PJ Kurien in his hometown Thiruvalla city

ചില ഭാഗങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്തിട്ടുണ്ട്. കേരള കോൺഗ്രസ് നേതാവായിരുന്ന മാമ്മൻ മത്തായിക്ക് ശേഷം തിരുവല്ലയിൽ യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നും അതിനാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന തരത്തിൽ തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപക പ്രചരണം നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ യുഡിഎഫിലെ ചില സ്ഥാനാർഥി മോഹികൾ ആണ് പോസ്റ്റർ ഒട്ടിച്ചതിന് പിന്നിൽ എന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

Tags