കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി ജെ ജോസഫിനെ വീണ്ടും തിരഞ്ഞെടുത്തു

google news
p j joseph

കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി ജെ ജോസഫിനെ വീണ്ടും തിരഞ്ഞെടുത്തു. വര്‍ക്കിങ് ചെയര്‍മാനായി പിസി തോമസ്, എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം, ചീഫ് കോര്‍ഡിനേറ്റര്‍ ടി യു കുരുവിളയേയും തിരഞ്ഞെടുത്തു. 

സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിയോജക മണ്ഡലം, ജില്ലാ തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് യോഗത്തില്‍ സംബന്ധിച്ചത്.

Tags