പി ജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കും
പിജെ ജോസഫ് ആരോഗ്യകാരണങ്ങളാല്‍ പിജെ ജോസഫ് മത്സര രംഗത്തുനിന്നും മാറുന്നു എന്ന് പ്രചരണം നടന്നിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ പിജെ ജോസഫ് തൊടുപുഴയില്‍ മത്സരിക്കും. വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ എല്ലാം മത്സരരംഗത്ത് ഉണ്ടാകും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം ചിലര്‍ വ്യക്തി താത്പര്യം കൊണ്ട് നടത്തുന്നതാണെന്ന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു.
tRootC1469263">
പിജെ ജോസഫ് ആരോഗ്യകാരണങ്ങളാല്‍ പിജെ ജോസഫ് മത്സര രംഗത്തുനിന്നും മാറുന്നു എന്ന് പ്രചരണം നടന്നിരുന്നു. നിലവില്‍ 10 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഉള്ളത്. ഈ സീറ്റുകളില്‍ എല്ലാം കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് അപു ജോണ്‍ ജോസഫ് വ്യക്തമാക്കി. നിലവില്‍ തൊടുപുഴയുടെ എംഎല്‍എയാണ് പിജെ ജോസഫ്. അദേഹം മത്സരിക്കാതിരിക്കാനുള്ള സാധ്യതയില്ല. പാര്‍ട്ടി യോജിച്ച തീരുമാനം എടുക്കും. വരുന്ന ദിവസങ്ങളില്‍ തീരുമാനം വ്യക്തമാക്കുമെന്ന് അപു ജോസഫ് പറഞ്ഞു.
തൊടുപുഴയില്‍ ഇത്രയധികം വികസനം നടത്തിയ മറ്റൊരാളില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി ചെയര്‍മാനായിട്ടുള്ള പിജെ ജോസഫ് തന്നെ തൊടുപുഴിയില്‍ മത്സരിക്കുമെന്നാണ് അപു ജോസഫ് പറയുന്നത്. 11 തവണ തൊടുപുഴയില്‍ നിന്ന് ജനവിധി തേടിയിട്ടുള്ളയാളാണ് പിജെ ജോസഫ്. 2001ല്‍ ഒഴികെ അദേഹത്തിന് മിന്നും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
.jpg)


