കണ്ണൂരിൽ പിണറായി വിജയനെ തളർത്താൻ പി.ജെ .ആർമി....?

google news
PJ Army to weaken Pinarayi Vijayan in Kannur

ഹരികൃഷ്ണൻ .ആർ

കണ്ണൂർ :  കണ്ണൂരിൽ പിണറായി വിജയൻ്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ഒപ്പം നിന്ന പലരും രാഷ്ട്രീയ കളം വിട്ടതോടെ പിണറായി ഒറ്റപ്പെടുകയാണ് . കോടിയേരി ബാലകൃഷ്ണൻ്റെ മരണം ചെറുതായൊന്നുമല്ല  പിണറായിയെ തളർത്തിയത്. പി.ജയരാജനും എം.വി ജയരാജനും പിണറായി ഒട്ടും പൊരുത്തപ്പെട്ടവനുമല്ല .

പി. ജയരാജൻ ആർമിയാണ് ഇന്ന് കണ്ണൂർ സി.പി.എം രാഷ്ട്രീയം ഭരിക്കുന്നത് . ഇവർക്ക് ശത്രുവാകട്ടെ പിണറായി മുമ്പോട്ട് കൊണ്ട് വന്ന എം.വി ഗോവിന്ദൻ മാസ്റ്ററും .വിദേശ നിക്ഷേപകനായ പാറയിൽ സാജൻ്റെ ആത്മഹത്യയിൽ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പി.കെ.ശ്യാമളയെ തള്ളി പി. ജയരാജൻ രംഗത്ത് വന്നിരിന്നു .

ഇത് ഗോവിന്ദൻ മാസ്റ്ററോടും പിണറായി വിജയനോടുമുള്ള വെറുപ്പ് മറ നീക്കി പുറത്ത് വന്ന സംഭവമായിരുന്നു .രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള വരവ് എന്നതും പി.ജയരാജൻ്റെ വളർച്ചക്ക് കാരണമായി എന്നു വേണം കരുതാൻ . കണ്ണൂരിൽ ജയരാജൻമാർക്കുള്ള സ്വാധീനം ഇന്ന് സി.പി.എം രാഷ്ട്രീയത്തിൽ മറ്റാർക്കുമില്ല .പിണറായിയെ ഒറ്റപ്പെടുത്താനും ചെറുത്ത് തോൽപ്പിക്കാനുമുള്ള ശക്തി അവർ ഇതിനോടകം ആർജ്ജിച്ചു കഴിഞ്ഞു .തന്നെ ഒറ്റപ്പെടുത്തി സി.പിഎം ചങ്ങല വലിക്കാൻ ഇവർക്കാവുമെന്നത് പിണറായിയെ തെല്ലൊന്നുമല്ല അലട്ടുന്നത് . 

മാത്രമല്ല സി.പി.എമ്മിനുള്ളിൽ ഉൾപാർട്ടി ജനാധിപത്യം വർദ്ധിച്ചതോടെ വിരട്ട് തത്വവാദം പ്രചരിപ്പിക്കാൻ തങ്ങൾ കൂടെ നിൽക്കില്ല എന്ന കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് പി.ജെ ആർമി . തങ്ങളുടെ രാഷ്ട്രീയ സത്വ ബോധത്തെ ലംഘിക്കുന്ന തീരുമാനങ്ങളുമായി മുമ്പോട്ട് പോകുന്ന പിണറായി വിജയനുമായി അധികകാലം ഒത്തു പോകാനാവില്ല എന്ന് അവർ പ്രകടിപ്പിക്കാതെ പ്രകടിപ്പിക്കുന്നുമുണ്ട് .

കണ്ണൂർ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായ പി.ജയരാജന് പിണറായിയോട്  പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ട് . സ്വദേശ രാഷ്ട്രീയത്തെ കേരള രാഷ്ട്രീയ ഭൂപടത്തിൽ വരച്ചിടാൻ കിട്ടുന്ന അവസരങ്ങൾ മുതലാക്കി മുന്നോട്ട് പോവുക എന്നതാണ് പി.ജെ ആർമിയുടെ ലക്ഷ്യം .ജന്മനാട്ടിൽ കിട്ടാത്ത സ്വീകരണം സംസ്ഥാന രാഷ്ട്രീയത്തിൽ തനിക്കുണ്ടാവുമെന്ന് പിണറായിയും കരുതുന്നില്ല . അങ്ങനെയെങ്കിൽ എം.വി ഗോവിന്ദൻ മാസ്റ്ററെ മുന്നിൽ നിർത്തി വരും കാലങ്ങളിൽ തൻ്റെ രാഷ്ട്രീയ ഭാവി താങ്ങി നിർത്താനാവും പിണറായി വിജയൻ്റെ ഇനിയുള്ള ശ്രമവും .

Tags