സിനിമയും സീരിയലും കുട്ടികളെ മോശമായ രീതിയിൽ സ്വാധീനിക്കുന്നുവെന്ന് മുഖ്യമന്ത്രി
Mar 3, 2025, 16:41 IST


കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി പരിശോധിക്കണം ; മുഖ്യമന്ത്രി
തിരുവനന്തപുരം : സിനിമയും സീരിയലുകളും കുട്ടികളില്‍ മോശമായ രീതിയിൽ സ്വാധീനം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമ കണ്ട് കുട്ടികൾ ഗുണ്ടാ തലവന്മാരുടെ കൂടെ പോയതായി റിപ്പോർട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറ തെറ്റായ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്. 'എട മോനെ' എന്ന് പറയുന്ന സിനിമ കണ്ടാണ് കുട്ടികളിൽ തെറ്റായ രീതിയലുള്ള മത്സരബുദ്ധി വളരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി പരിശോധിക്കണം. ഈ വിഷയത്തിൽ വിശദമായ പഠനം നടത്തണമെന്നും മുഖ്യമന്ത്രി.