പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി ; വിമര്‍ശനവുമായി സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയും
മുഖ്യമന്ത്രിയായ അതേ ശൈലി പ്രതിപക്ഷ നേതാവ് ആകുമ്പോള്‍ ഉണ്ടാവരുതെന്നും കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. പിണറായിയുടെ പ്രവര്‍ത്തന ശൈലി മാറണമെന്നും മുഖ്യമന്ത്രിയായ അതേ ശൈലി പ്രതിപക്ഷ നേതാവ് ആകുമ്പോള്‍ ഉണ്ടാവരുതെന്നും കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി അടക്കം സിപിഎം നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകലുന്നു എന്നും വിമര്‍ശനം.
കേരള കോണ്‍ഗ്രസിനെതിരെയും ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് എം ക്രോസ് വോട്ട് ചെയ്തുവെന്നും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിയെന്നും കമ്മിറ്റി വിലയിരുത്തി. കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. അനില്‍കുമാറിന് പകരം സുരേഷ് കുറുപ്പിനെ ഇറക്കിയാല്‍ ജയിക്കുമായിരുന്നു എന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടുന്നു.
.jpg)

