പിണറായി വിജയന്റെ ശ്രീകൃഷ്ണ ജയന്തി ആശംസയ്ക്ക് താഴെ ട്രോൾ മഴ; 'ആദ്യം തോന്നിയിരുന്നെങ്കിൽ മൂന്നാം പിണറായി സർക്കാരുണ്ടായേനെ' എന്ന് പരിഹാസം

Pinarayi Vijayan's Sri Krishna Jayanti greetings receive trolls; 'If it had been the first time, there would have been a third Pinarayi government', mocked

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെയും വിമർശനങ്ങളുടെയും പ്രവാഹം. പോസ്റ്റിൽ ഉപയോഗിച്ച 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന പ്രയോഗത്തെ കടന്നാക്രമിച്ചും, ഒപ്പം തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ രാഷ്ട്രീയ മനംമാറ്റമാണെന്ന് പരിഹസിച്ചുമാണ് കമന്റ് ബോക്സിൽ ട്രോളുകൾ നിറയുന്നത്. ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നു നൽകുന്ന സന്ദേശങ്ങൾ കാലാതീതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ആശംസകൾ പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികരണങ്ങളുമായി ആളുകൾ എത്തിയത്.

പിണറായി സർക്കാരിന്റെ വീഴ്ചകളെയും തെരഞ്ഞെടുപ്പ് തിരിച്ചടിയെയും ഓർമ്മിപ്പിച്ചുകൊണ്ടാണ് ഭൂരിഭാഗം പേരും കമന്റുകളുമായി എത്തിയത്. "സർ, താങ്കൾക്ക് ആദ്യമേ ഈ നിലപാടുകൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളെല്ലാം ആഗ്രഹിച്ച മൂന്നാം പിണറായി സർക്കാർ നിലനിൽക്കുമായിരുന്നു. നിർഭാഗ്യവശാൽ പലപ്പോഴും താങ്കളുടെ ഭാഗത്തുനിന്നും അതുണ്ടായില്ല" എന്നാണ് ഒരാളുടെ പ്രതികരണം."തോറ്റപ്പോൾ കുറ്റബോധം തോന്നുന്നുണ്ട് അല്ലേ, 'അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്' എന്ന് പുച്ഛഭാവത്തിൽ മുൻപ് ചോദിച്ചിരുന്ന പിണറായി വിജയന്റെ സമീപനത്തിൽ മാറ്റം വന്നതിൽ സന്തോഷം... മായവിട്ടുണരൂ, മാനവനായി വളരൂ, വളരെ വൈകിയാണെങ്കിലും മനസ്സിൽ ഈ മാറ്റം ഉണ്ടായതിൽ വളരെ സന്തോഷം! ചില തീരുമാനങ്ങളും തിരിച്ചറിവുകളും വരാൻ സമയമെടുക്കുമെങ്കിലും, അവ എപ്പോഴും ശരിയായ ദിശയിലേക്കുള്ള തുടക്കമായിരിക്കും. ഇതൊരു നല്ല തുടക്കമാക്കട്ടെ ,,," എന്നിങ്ങനെ വിശ്വാസ വിഷയങ്ങളിലെ പഴയ പ്രസ്താവനകളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള കുറിപ്പുകളും നിരവധിയാണ്.

വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോൾ 'സങ്കൽപ്പം' എന്ന വാക്ക് ഉപയോഗിച്ചതിനെതിരെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. "സങ്കല്പം ആണെങ്കിൽ പിന്നെ എന്തിനാണ് ആശംസ?" എന്നാണ് ഒരാൾ കമന്റ് ബോക്സിൽ ചോദിക്കുന്നത്. വരുന്ന ചെറിയ പെരുന്നാൾ, ബക്രീദ് ദിനങ്ങളിൽ അല്ലാഹുവിനെ പരാമർശിച്ച് 'അല്ലാഹു സങ്കൽപം' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ആശംസകൾക്കായി കട്ട വെയ്റ്റിങ് ആണെന്നാണ് മറ്റൊരു പരിഹാസ കമന്റ്."സങ്കല്പം എന്ന് എഴുതിയത് വളരെ മോശമായിപ്പോയി, എന്നാലും മുഖ്യധാരയിലേക്ക് പതുക്കെ വരുന്നുണ്ട്, ലാൽ സലാം" എന്ന് മറ്റൊരു വിഭാഗം കുറിച്ചു

Tags