പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫില്‍ രണ്ടു വിശ്വസ്തരെ ഒഴിവാക്കി
മുഖ്യമന്ത്രിയായിരുന്ന സമയത്ത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫില്‍ ഇല്ല.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് വിശ്വസ്തരെ ഒഴിവാക്കി പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അഴിച്ചുപണി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫില്‍ ഇല്ല. പ്രസ് സെക്രട്ടറിയായിരുന്ന പി എം മനോജും പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഇത്തവണയില്ല. മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന പ്രഭാവര്‍മ്മ സ്റ്റാഫിലുണ്ട്. അഡ്വ. സി പി പ്രമോദ് ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി സി എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സ്വത്തുവിവരങ്ങള്‍ തുടങ്ങിയവയും ഇ ഡി ചോദിച്ചറിഞ്ഞിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ പത്ത് വര്‍ഷമായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സി എം രവീന്ദ്രന്‍.
.jpg)

