പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ആറ് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ED raids Pinarayi's house; CPI(M) calls for widespread protest, LDF to hold state-wide protest tomorrow

ആറ്റുകാല്‍ ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നീ ആറ് സിപിഎം പ്രവര്‍ത്തകരെയാണ് അന്വേഷണ സംഘം പിടികൂടിയത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. 

ആറ്റുകാല്‍ ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നീ ആറ് സിപിഎം പ്രവര്‍ത്തകരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. 

Tags