പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം; ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും

gunman

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടായേക്കും.

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് കൈമാറുക. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരാണ് പ്രതികള്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടായേക്കും.

അതേസമയം കേസ് ഡയറി തിരുത്തിയെന്നതില്‍ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് വൈകും. കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കേസ് ഡയറി പെന്‍ഡ്രൈവിലാക്കി എഡിജിപിയുടെ ഓഫീസില്‍ എത്തിച്ച ശേഷം തിരുത്തിയെന്നാണ് എസ്‌ഐടിക്ക് ലഭിച്ച മൊഴി.

Tags