പിണറായി വിജയന്റെ ദില്ലിയില്‍ നിന്നുള്ള വിമാന യാത്ര മുടങ്ങിയ സംഭവം ; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് നടപടിയെടുക്കാന്‍ സാധ്യത

Loyalists removed from Opposition Leader Pinarayi Vijayan's personal staff; PM Manoj and CM Raveendran removed

പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയ വിനിമയത്തിലെ വീഴ്ച്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്നാണ് കണ്ടത്തല്‍.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ദില്ലിയില്‍ നിന്നുള്ള വിമാന യാത്ര മുടങ്ങിയതില്‍ കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് നടപടിയെടുക്കാന്‍ സാധ്യത. പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതിപക്ഷ നേതാവിന് വിമാനത്തില്‍ കയറാന്‍ സാധിക്കാതിരുന്നതിന് കാരണം എന്ന് കണ്ടെത്തിയിരുന്നു. പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയ വിനിമയത്തിലെ വീഴ്ച്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്നാണ് കണ്ടത്തല്‍.

ശനിയാഴ്ച ഉച്ചയ്ക്ക് ദില്ലിയില്‍ നിന്ന് 2.50 നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനായില്ല. വി ഐ പി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്താതെയിരുന്നതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാന്‍ കഴിയാതെ പോയതിന്റെ കാരണം എന്നാണ് റിപ്പോര്‍ട്ട്. കേരള ഹൗസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പിണറായിയെ യാത്രയാക്കാന്‍ എത്തിയിരുന്നു. പിന്നീട് അദ്ദേഹം മറ്റൊരു വിമാനത്തില്‍ കോഴിക്കോടേക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയില്‍ എത്തിയത്.

Tags