അവസരവാദ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ് : എൽ ഡി എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റാലി തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാൻഡിൽ നടന്നു. മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.അവസരവാദ രാഷ്ട്രീയത്തിനെതിരെയും വിശ്വാസവഞ്ചനയ്‌ക്കെതിരെയും കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥി നിർണ്ണയം വരെ എൽ.ഡി.എഫിനോടൊപ്പം നിൽക്കുകയും അതേ സമയം തന്നെ മറ്റുള്ളവരുമായി ചേർന്ന് മുന്നണിയെ തകർക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നത് വിശ്വാസവഞ്ചനയാണെന്നും ഇത്തരം അവസരവാദികൾക്ക് വോട്ട് നൽകാൻ യഥാർത്ഥ യു.ഡി.എഫ് പ്രവർത്തകർ പോലും തയ്യാറാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്ഥാനമോഹത്തിന് വേണ്ടി ചിലർ ചെളിക്കുണ്ടിൽ വീഴുന്ന ദയനീയ കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ചടങ്ങിൽ , കെ.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു . നേതാക്കളായ പി.ജയരാജൻ, കെ കെ രാഗേഷ്, കെ സന്തോഷ് , എ.പ്രദീപൻ,കെ.സി സോമൻ , കെ സാജൻ , സ്ഥാനാർത്ഥി പി.കെ ശ്യാമള ടീച്ചർ , തുടങ്ങി നിരവധി പേർ സംസാരിച്ചു
.jpg)


