പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിയുന്നു; ഇനി താമസം ചിന്താ ഫ്ളാറ്റില്‍

minister pinarayi

സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങള്‍ക്കായി പാര്‍ട്ടി അനുവദിക്കുന്ന താമസസൗകര്യമാണിത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന്‍ തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്നും അടുത്ത ദിവസം തന്നെ താമസം മാറും. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്കാണ് അദ്ദേഹം മാറുന്നത്.

സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങള്‍ക്കായി പാര്‍ട്ടി അനുവദിക്കുന്ന താമസസൗകര്യമാണിത്. ക്ലിഫ് ഹൗസിലെ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ റോബിയെയും അദ്ദേഹം പുതിയ ഫ്ളാറ്റിലേക്ക് കൊണ്ടുപോകും. എന്നാല്‍ ക്ലിഫ് ഹൗസിലുള്ള പശുക്കളെയും മറ്റു കന്നുകാലികളെയും എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം, പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ വീണ്ടും ലഭിക്കുന്നതാണ്.

Tags