പാർട്ടി പരാജയപ്പെട്ടിട്ടും ഉത്തരവാദിത്വം ഏറ്റെടുത്തില്ല ; പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം

pinarayi vijayan - After a heavy defeat, the Chief Minister resigned; Pinarayi delivered his resignation letter to the Raj Bhavan through a special envoy without reaching the capital.

 പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടിട്ടും അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന ആരോപണമാണ് അംഗങ്ങൾ ഉന്നയിച്ചത്. പാർട്ടിയെ വിജയിപ്പിക്കാനുള്ള ചുമതലയോടെയായിരുന്നു പിണറായി വിജയൻ തിരഞ്ഞെടുപ്പിൽ ഇറങ്ങിയതെങ്കിലും, പരാജയത്തിന് ശേഷം പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗത്തിൽ ചിലർ ആവശ്യപ്പെട്ടു.

എം. വി. ഗോവിന്ദനെതിരെയും യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുപകരം കുടുംബപരമായ കാര്യങ്ങൾക്കാണ് മുൻഗണന നൽകിയതെന്നാരോപിച്ചായിരുന്നു വിമർശനം. മുൻ ആരോഗ്യമന്ത്രിയും ആറന്മുളയിലെ സ്ഥാനാർഥിയുമായ വീണാ ജോർജ്ജ് പങ്കെടുത്ത യോഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനക്ഷമതയേയും ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയും യോഗത്തിൽ ഉയർന്നു.

Tags