പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന്‍

LDF loses ground in the first hour; 14 ministers including Pinarayi Vijayan are behind in Dharmadat

ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും പിണറായി മറുപടി പറഞ്ഞില്ല. 

പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നല്‍കാതെ പോയത്. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും പിണറായി മറുപടി പറഞ്ഞില്ല. 

അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃ സ്ഥാനം ആര്‍ക്ക് എന്നത് പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. തമിഴ്‌നാട്ടില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഗവര്‍ണറുടെ നിലപാടാണെന്ന് വിജയ്ക്ക് എല്ലാ ആശംസകളുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ പി.ബി യോഗത്തിന്റെ അജണ്ടയെന്നും ബേബി പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags