"പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം, കണ്ണൂരിലെ പാർട്ടി ഉൾപ്പെടെ പ്രതിസന്ധിയിലായപ്പോൾ എംവി ഗോവിന്ദൻ പിന്തുണച്ചത് ഭാര്യയെ മാത്രം" ; രൂക്ഷ വിമർശനം

"Pinarayi should be removed from the position of opposition leader, when there was a crisis including within the party in Kannur, MV Govindan only supported his wife"; Criticism at the CPM Pathanamthitta district secretariat meeting

എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.

 പത്തനംതിട്ട : നിയമസഭ തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത പരാജയത്തിൽ സിപിഐഎം പത്തനംതിട്ട, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.

"Pinarayi should be removed from the position of opposition leader, when there was a crisis including within the party in Kannur, MV Govindan only supported his wife"; Criticism at the CPM Pathanamthitta district secretariat meeting

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും നേതൃത്വത്തിന് നേരെ വിമർശനമുയർന്നു. പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങൾക്ക് ദഹിച്ചില്ല. 'പിണറായിയുടെ വീട്ടിൽ പോയി ചോദിക്ക്' പരാമർശനത്തിനും വിമർശനം. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായി ആ പ്രതികരണം. അത് കേട്ടില്ലെന്ന് വച്ചാൽ എന്തായിരുന്നു കുഴപ്പമെന്ന് സെക്രട്ടറിയേറ്റിൽ ചോദ്യമുയർന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും അമിത ആത്മവിശ്വാസമുണ്ടായി, വി. കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോർച്ചയുണ്ടായി. അടിയൊഴുക്ക് മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനം.

കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. സെക്രട്ടറിയേറ്റിലും പിണറായിയുടെ പേര് തന്നെയാണ് ഉയർന്ന് വന്നത്. പിണറായി വിജയനെ ഏകകണ്ഠമായാണ് തെരഞ്ഞടുത്തതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. പിണറായി വിജയൻ, എ. വിജയരാഘവൻ, എം.എ. ബേബി തുടങ്ങിയ പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്ള യോഗത്തിലാണ് തീരുമാനം കൈകൊണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Tags