'പിണറായിക്ക് തെറ്റ് പറ്റിയില്ലെന്ന മനോഭാവം, കെ കെ രാഗേഷ് വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ അദ്ദേഹം സ്വയം കണ്ണാടി നോക്കണം ആയിരുന്നു' ; രൂക്ഷ വിമർശനവുമായി ടി കെ ഗോവിന്ദൻ എം എൽ എ

Taliparamba MLA TK Govindan receives threat over phone; complaint filed with police

സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് താനൊക്കെ ചേർന്നാണെന്നും തനിക്കൊരു തെറ്റും പറ്റിയിട്ടില്ലെന്ന മനോഭാവമായിരുന്നു പിണറായി വിജയനെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു. പാർട്ടി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയെ കൊണ്ട് പൂരപ്പാട്ട് പാടിപ്പിച്ചെന്നും ടി കെ ഗോവിന്ദൻ കുറ്റപ്പെടുത്തി. പിണറായി വിജയൻ സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കണ്ടേയെന്നും ആറ് റൗണ്ടിൽ പിറകിൽ ആയിരുന്നുവെന്നും ടി കെ ഗോവിന്ദൻ പരിഹസിച്ചു.

തിരുവനന്തപുരം : പാർട്ടി വിട്ട് തെരെഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ വിമത സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ടി കെ ​ഗോവിന്ദൻ എം എൽ എയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും തമ്മിലുള്ള പോര് കനക്കുന്നു.

പിണറായിക്കും കെ കെ രാഗേഷിനും മറുപടിയുമായി തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ രം​ഗത്ത് എത്തി. കണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ പിണറായി വിജയൻ തോൽവിയുടെ കാര്യങ്ങൾ മിണ്ടിയില്ലെന്നും പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലത്തിലെ തോൽവിയിൽ സ്ഥാനാർത്ഥികളെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഇത് ഏത് പാർട്ടി രീതിയാണെന്ന് അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു ടി കെ ഗോവിന്ദന്റെ പ്രതികരണം.

'തെറ്റ് കണ്ടെത്തി തിരുത്തും എന്നാണ് പാർട്ടി നേതൃത്വം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ സംഘടനാ മീറ്റിംഗുകളും നടത്തി. ഭയമില്ലാതെ ആർക്കും തുറന്നു പറയാം എന്നാണ് അന്ന് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന് വിരുദ്ധമായാണ് പിണറായി വിജയന്റെ പ്രസംഗം. ജനങ്ങൾക്ക് തെറ്റ് പറ്റിയെന്നാണ് പറഞ്ഞത്. തളിപ്പറമ്പും പയ്യന്നൂരും മാത്രമാണോ പരാജയം ഉണ്ടായത്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഒരു പരിപാടിക്കും വരാത്ത പിണറായി വിജയൻ രണ്ട് പരിപാടിക്കാണ് തളിപ്പറമ്പ് എത്തിയത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്', ടി കെ ഗോവിന്ദൻ പറഞ്ഞു.

സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് താനൊക്കെ ചേർന്നാണെന്നും തനിക്കൊരു തെറ്റും പറ്റിയിട്ടില്ലെന്ന മനോഭാവമായിരുന്നു പിണറായി വിജയനെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു. പാർട്ടി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയെ കൊണ്ട് പൂരപ്പാട്ട് പാടിപ്പിച്ചെന്നും ടി കെ ഗോവിന്ദൻ കുറ്റപ്പെടുത്തി. പിണറായി വിജയൻ സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കണ്ടേയെന്നും ആറ് റൗണ്ടിൽ പിറകിൽ ആയിരുന്നുവെന്നും ടി കെ ഗോവിന്ദൻ പരിഹസിച്ചു.

'ആ ജനങ്ങൾ എന്തുകൊണ്ടാണ് പിണറായിക്ക് വോട്ട് ചെയ്യാത്തത്. ആ ജനങ്ങൾക്ക് തെറ്റി പറ്റിയെന്നു പറയാത്തത് എന്താണ്. അനുഭവസമ്പത്തുള്ളവർ തോറ്റ് തുന്നം പാടുമ്പോൾ അതിന്റെ കാരണം അല്ലേ കണ്ടത്തേണ്ടത്. കെ കെ രാഗേഷിന്റെ പ്രസംഗം വിചിത്രമാണ്. വ്യക്തിപരമായി അധിക്ഷേപിക്കുമ്പോൾ അദ്ദേഹം സ്വയം കണ്ണാടി നോക്കണം ആയിരുന്നു. ജില്ലാ സെക്രട്ടറിയെ വ്യക്തിപരമായി അപമാനിക്കാനില്ല. എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റ് നാല് വിരലും അയാൾക്ക് നേരെ ആണെന്ന് ഓർക്കണം. കെ കെ രാഗേഷ് പാർട്ടിയിൽ വരുമ്പോഴും ഇപ്പോഴും ഉള്ള സ്വത്ത് വിവരങ്ങൾ അന്വേഷിക്കട്ടെ. എന്റെയും പരിശോധിച്ചോളൂ. എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്. അതിന് ജില്ലാ സെക്രട്ടറി ഇടയാക്കരുത്', ടി കെ ഗോവിന്ദൻ പറഞ്ഞു.

തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് പിന്നോട്ട് പോകാൻ കഴിയുമോയെന്നും ടി കെ ഗോവിന്ദൻ ചോദിച്ചു. തന്നെ വ്യക്തിഹത്യ നടത്തിയത് കൊണ്ട് പാർട്ടി രക്ഷപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. വീണ ടിക്കെതിരായ ഇ ഡി കേസിനെ കുറിച്ചും ടി കെ ഗോവിന്ദൻ പ്രതികരിച്ചു. ഇ ഡി കേസിൽ ഒരക്ഷരം മിണ്ടിയില്ലല്ലോയെന്നും അത് ജനങ്ങളോട് വിശദീകരിക്കണ്ടേയെന്നും ടി കെ ഗോവിന്ദൻ ചോദിച്ചു. 'രാഗേഷും പിണറായിയും മിണ്ടിയില്ലല്ലോ. ഞങ്ങൾ എങ്ങനെയാണ് വർഗവഞ്ചകരാവുക. ആടിനെ പട്ടി ആക്കുന്ന സമീപനമാണ് നിങ്ങൾക്ക്. പാർട്ടി സ്ഥാനങ്ങൾ ഉപയോഗിച്ച് പണം തട്ടിയവരില്ലേ. അവരാണ് വർഗവഞ്ചകർ', ടി കെ ഗോവിന്ദൻ പറഞ്ഞു.

ജില്ലാ സെക്രട്ടറിയായി എത്തുമ്പോൾ കെ കെ രാഗേഷ് മുൻപ് ഏതെങ്കിലും ഏരിയ, ബ്രാഞ്ച് സെക്രട്ടറി ആയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കെ കെ രാഗേഷ് മുകളിൽ നിന്നും കെട്ടി ഇറക്കിയ ആളാണെന്നും എംപി ആകാൻ കണ്ണൂരിൽ മത്സരിച്ച് തോറ്റയാളാണെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. അയാളുടെ ജനസമ്മതി അതിൽ തന്നെ കണ്ടല്ലോ. ആരുടെയെല്ലാം കാലുപിടിച്ചാണ് രാജ്യസഭാ എം പി ആയത്. നേരെ വന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി. അവിടെ നിന്നും നേരെ പാർട്ടി ജില്ലാ സെക്രട്ടറി ആക്കി. എന്തിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മാറ്റിയതെന്നും ടി കെ ഗോവിന്ദൻ ചോദിച്ചു.

Tags